home.social

#delhidiaries — Public Fediverse posts

Live and recent posts from across the Fediverse tagged #delhidiaries, aggregated by home.social.

fetched live
  1. ദില്ലി മെട്രോ വളരെ വലുതാണ്. ഏതിൽ കയറണം, എവിടെ മാറി കയറണം എന്നൊന്നും അറിയാൻ പാടില്ല. എത്തിയപ്പോ 11 മണിയായി. ഇനി അടച്ചു കാണുമോ മെട്രോ ? എനിക്കാണേൽ ഹിന്ദിയും അറിയാൻമേലാ.

    കോട്ടും സ്യൂട്ടും ഇട്ട ഒരു ചേട്ടനേ ആ വിജിനമായ സ്റ്റേഷനിൽ കണ്ടുള്ളൂ. പുള്ളിക്കാരൻ എന്നെ നന്നായി സഹായിച്ചു. ടിക്കറ്റും എടുത്ത് തന്നു. ചോദിച്ചു ചോദിച്ചു വന്നപ്പോൾ പുള്ളിക്കാരന്റെ അളിയൻ തൃശ്ശൂരിലാ താമസം. എന്നോട് അത് "cultural city" അല്ലേ എന്ന് ചോദിച്ചു. പിന്നല്ലേ !!

    Thankyou chettan !! ❤️

    #DelhiDiaries

  2. KSRTC കൃത്യനിഷ്ഠ പാലിക്കാത്തതും, പാലിയേക്കര ടോൾ വൻ ദുരന്തമായതുകൊണ്ടും വിമാനം നഷ്ടമാവുമോ എന്ന് പേടിച്ചു. അങ്കമാലിയിൽ ഇറങ്ങി ഞാൻ കയറിയത് നല്ലൊരു ഓട്ടോക്കാരന്റെ കൂടെയാണ്. ആ പുള്ളി ഏത് Terminal ഏതൊക്കെയാണെന്ന് മുതൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞുതന്നു.

    അവസാനം ഞാൻ പുറപ്പെടുന്നതിന്റെ സമയത്തിന് മുപ്പത് മിനിറ്റ് മുമ്പെത്തി. എന്നിട്ടെന്താ ! വിമാനം 40 മിനിറ്റ് വൈകി എടുക്കാൻ !!

    Btw, നെടുമ്പാശേരിയിൽ ചായയ്ക്ക് 120ഉം മുട്ട പഫ്‌സ്സിന് 170ഉം. ബട്ട് വൈ ബട്ട് വൈ but why !!

    #DelhiDiaries